ഇക്കാലത്ത് കുറഞ്ഞത് സ്വന്തമായി മൂന്ന് ചാര്‍ജറെങ്കിലും ഇല്ലാത്ത ആളുകള്‍ വളരെ ചുരുക്കമായിരിക്കും. ഫോണിന്, ലാപ്‌ടോപ്പിന്, ഇയര്‍ഫോണിന്, വാച്ചിന്, ഇ-ബുക്കിന് തുടങ്ങി ഉപയോഗിക്കുന്ന ഓരോ ഇലക്ട്രോണിക് ഉപകരണത്തിന്റെയും ചാര്‍ജറുകള്‍ എല്ലാം കൂടി നിങ്ങളുടെ കയ്യില്‍ എത്ര ചാര്‍ജറുണ്ടാകും
ഇനി ചിലരുടെ ചാര്‍ജറുകള്‍ ഒരിടത്ത് ഫിക്‌സഡ് ആയിരിക്കും. ഫോണിന്റെ ചാര്‍ജര്‍ കിടക്കയ്ക്കടുത്ത്, ലാപ്‌ടോപിന്റെ ചാര്‍ജര്‍ ടേബിളിനടുത്ത് അങ്ങനെ അങ്ങനെ..
സ്വിച്ച് ഓണ്‍ ചെയ്യാതെ ചാര്‍ജര്‍ പ്ലഗില്‍ കുത്തിയിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികമായും ചെറിയ അളവില്‍ കറന്റ് വലിച്ചുകൊണ്ടിരിക്കും. ഇത്തരത്തില്‍ പ്ലഗ് ചെയ്തിരിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ സ്വിച്ച് ഓണ്‍ ചെയ്യാതെ തന്നെ കറന്റ് ഉപയോഗിക്കുന്നതിനെ 'വാംപയര്‍ പവര്‍' എന്നാണ് വിളിക്കാറ്. ഈ വൈദ്യുതിയുടെ ഒരു ഭാഗം താപമായി പുറത്ത് വിടുകയും ചെറിയ ഭാഗം നിയന്ത്രിത, സംരക്ഷിത സര്‍ക്യൂട്ടുകളുടെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു.
ഒരു മൊബൈല്‍ ചാര്‍ജറോ, ലാപ്‌ടോപ് ചാര്‍ജറോ മാത്രം ഇത്തരത്തില്‍ പ്ലഗ് ചെയ്ത് വച്ചിരുന്നാല്‍ ഉണ്ടാകുന്ന വൈദ്യുതി നഷ്ടം വളരെ കുറഞ്ഞ അളവിലായിരിക്കും, എന്നാല്‍ ഒരു വീട്ടിലെ മുഴുവന്‍ ഉപകരണങ്ങളും ഇങ്ങനെ പ്ലഗില്‍ കുത്തിവയ്ക്കുമ്പോള്‍ ഉണ്ടാകുന്ന വൈദ്യുത നഷ്ടം എത്രത്തോളമായിരിക്കുമെന്ന് ചിന്തിച്ച് നോക്കൂ.
ശെരിയെന്ന് തോന്നിയാൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ മറക്കരുതേ ..