ബംഗാള്‍ ഉള്‍ക്കടലിന് മുകളിലും, തെക്കന്‍ ഉത്തര്‍പ്രദേശിന് മുകളിലും രൂപപ്പെട്ട ചക്രവാതചുഴിയും ശക്തമായി തുടരുന്ന പടിഞ്ഞാറന്‍ കാറ്റുമാണ് മഴക്ക് കാരണം. അതേസമയം, കാസറഗോഡ് ജില്ലയില്‍ ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.