എട്ടുമാസം മുമ്പാണ് അമല്‍ ജര്‍മനിയിലേക്ക് പഠനത്തിനായി പോയത്.ഞായറാഴ്ച്ചയാണ് അവസാനമായി വിദ്യാര്‍ഥി വീട്ടിലേക്ക് വിളിച്ചത്.തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ 22കാരനെ കാണാനില്ലെന്ന സന്ദേശമാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്. രാത്രിയോടെ മരിച്ചെന്ന വിവരവും ലഭിക്കുകയായിരുന്നു.സംഭവം അറിഞ്ഞതോടെ കൃത്യമായ വിവരം ലഭിക്കാന്‍ വീട്ടുകാര്‍ ഏജന്‍സിയെയും കോളജ് അധികൃതരെയും ബന്ധപ്പെട്ടെങ്കിലും യാതൊരു വിവരവും ലഭിക്കാതെ വന്നു. ഇതോടെ വീട്ടുകാര്‍ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.കേരള പോലീസ് ജര്‍മന്‍ പോലീസുമായി ബന്ധപ്പെട്ടപ്പോഴാണ് ആത്മഹത്യ വിവരം അറിയുന്നത്. മരണകാരണം വ്യക്തമല്ല. അമലിന്റെ മരണത്തില്‍ നിജസ്ഥിതി കണ്ടെത്തണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടു. അമലിന്റെ കുടുംബം മലയാളി കൂട്ടായ്മയായും ഏജന്റുമായും ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.