ആറ്റിങ്ങൽ.. അന്തർദേശീയ യോഗാ ദിനത്തിന്റെ ഭാഗമായി ആറ്റിങ്ങൽ ഗവൺമെന്റ് ഹോമിയോ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ അലംകോട് എൽപി സിൽ വിദ്യാർത്ഥികൾക്കായി യോഗ പരിശീലനവും വൃക്ഷത്തൈ നടീലും നടന്നു.
നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഗിരിജ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ,
ഹോസ്പിറ്റൽ ആർ എം ഒ ജീന, ഹോസ്പിറ്റൽ എം ഒ സൗമ്യ,എന്നിവർ പങ്കെടുത്തു.
യോഗ ട്രെയിനർ അനു നേതൃത്വം നൽകി.
ഹെഡ്മിസ്ട്രസ് റീജാ സത്യൻ അതിഥികൾക്ക് സ്വാഗതം പറഞ്ഞു.