നടി കാവ്യാ മാധവന്റെ പിതാവ് പി മാധവൻ അന്തരിച്ചു

ചെന്നൈ: നടി കാവ്യാ മാധവന്റെ പിതാവ് പി മാധവന്‍ അന്തരിച്ചു. 75 വയസായിരുന്നു. കാസർഗോഡ് നീലേശ്വരം സ്വദേശിയായ അദ്ദേഹത്തിന്റെ അന്ത്യം ചെന്നൈയില്‍ വെച്ചായിരുന്നു. സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ഭാര്യ ശ്യാമള, മകന്‍ മിഥുന്‍(ഓസ്‌ട്രേലിയ), മരുമക്കള്‍ റിയ(ഓസ്‌ട്രേലിയ), നടന്‍ ദിലീപ്‌.