പൂലന്തറ ശാന്തിഗിരിക്ക് സമീപം നടന്ന അപകടത്തിൽ വെഞ്ഞാറമൂട് സ്വദേശിയായ യുവാവ് മരിച്ചു.വെഞ്ഞാറമൂട് - വലിയകട്ടക്കാൽ ഉഷസ്സിൽ വിനീഷ് (37) മരണപെട്ടത്. ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് അപകടം. ടെക്നൊപാർക്കിലെ ജോലി സ്ഥലത്ത് നിന്നും ബൈക്കിൽ വീട്ടിലേക്ക് വരവേ എതിർ ദിശയിൽ അമിത വേഗതയിൽ എത്തിയ മറ്റൊരു ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവ് വിജയൻ, മാതാവ് ഉഷ ഭാര്യ കാർവേണി സഹോദരൻ രാജേഷ് കാശിനാഥ്, ശിവാനി എന്നിവർ മക്കളാണ്