ഖത്തർ വിമാനത്താവളത്തിൽ മലായളികൾ കുടുങ്ങി. ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഖത്തർ എയർവേയ്സിന്റെ വിമാനം മുടങ്ങി. കുടുങ്ങിയവരിൽ സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമുണ്ട്. ഒരറിയിപ്പും ഉണ്ടായിട്ടില്ലെന്ന് കുടുങ്ങിയവർ പറയുന്നു. രാവിലെ വിമാനത്തിൽ കയറ്റിയിരുന്നെന്നും പിന്നാലെ തിരിച്ചിറക്കിയെന്നും വിമാനത്താവളത്തിൽ കുടുങ്ങിയവർ പറയുന്നു.എന്തുകൊണ്ടാണ് വിമാനം റദ്ദാക്കിയതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 36 മണിക്കൂറിലധികമായി വിമാനത്താവളത്തിൽ കഴിയുകയാണ് ഇവർ. കൊച്ചി വിമാനത്താവളത്തിൽ പ്രശ്‌നമുണ്ടെന്നാണ് അധികൃതർ അറിയിച്ചത്. ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്ന് പരാതിയുണ്ട്. അനിശ്ചിതത്വം തുടരുകയാണെന്ന് യാത്രക്കാർ പറയുന്നു. കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനത്തിന് മാത്രമാണ് പ്രശ്നം. ക്ലിയറൻസ് ലഭിച്ചില്ലെന്നാണ് അധികൃതരോട് അന്വേഷിച്ചപ്പോൾ പറഞ്ഞത്.300ഓളം പേരാണ് വിമാനത്താവളത്തിൽ കാത്തിരിക്കുന്നത്. ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ഉണ്ടായില്ലെന്ന് യാത്രക്കാരനായ ബിനു പറയുന്നു.