നിശ്ചലമായി സ്വർണവില; തുടർച്ചയായ മൂന്നാം ദിനവും മാറ്റമില്ലാതെ വിപണി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഒരേ വിലയിൽ തുടർന്നിരുന്ന വിപണി പുതിയ മാസത്തിലും ആവർത്തിക്കുകയാണ്. നിരക്കുകളിൽ മാറ്റമില്ലാതെ തുടരുന്നതിനാൽ ഒരു പവൻ സ്വർണത്തിന് 71360 രൂപയാണ് ഇന്നും നൽകേണ്ടത്. 8920 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. മെയ് 15 ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.