ക്രൂഡ് ഓയിലുമായി അതിവേഗതയിൽ വരികയായിരുന്ന അമേരിക്കൻ കപ്പൽ പെട്ടെന്ന് വേഗത കുറക്കുകയും വലത്തേക്ക് തിരിഞ്ഞ് അഡലിന്റെ വഴിയിലേക്ക് വരികയും ചെയ്തതാണ് കൂട്ടിയിടിക്കു കാരണം എന്ന് വിദഗ്ധർ പറഞ്ഞു. 12.8 നോട്ട് വേഗത്തിൽ നേർദിശയിൽ വടക്കുഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഫ്രണ്ട് ഈഗിളിന്റെ വേഗത പെട്ടെന്ന് 0.6 നോട്ട് ആയി കുറയുകയും കപ്പൽ വെട്ടിത്തിരിയുകയും ചെയ്തു. തൊട്ടുമുന്നിലെത്തിയ ശേഷമാണ് അഡലിനിലെ നാവികർ ഭീമൻ ടാങ്കർ കണ്ടത്.അമേരിക്കൻ കപ്പലിലെ എഞ്ചിൻ തകരാറോ നാവിഗേഷൻ ഉപകരണങ്ങൾ പ്രവർത്തനക്ഷമം അല്ലാതിരുന്നതോ ആണ് അപകടകാരണമെന്ന് വിദഗ്ധർ പറയുന്നു. കപ്പലുകളിൽ തീ പടരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇസ്രായിൽ – ഇറാൻ യുദ്ധത്തിന്റെ ഭാഗമായി കപ്പലുകൾ ആക്രമിക്കപ്പെട്ടതായിരിക്കാമെന്ന് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു.