തൃശൂര്‍ കൊടകരയില്‍ കെട്ടിടം തകര്‍ന്നു വീണ് ഉണ്ടായ അപകടത്തില്‍ പുറത്തെടുത്ത രണ്ടുപേരും മരിച്ചു.

തൃശൂര്‍ കൊടകരയില്‍ കെട്ടിടം തകര്‍ന്നു വീണ് ഉണ്ടായ അപകടത്തില്‍ പുറത്തെടുത്ത രണ്ടുപേരും മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശികളായ രൂപേല്‍, രാഹുല്‍ എന്നിവരാണ് മരിച്ചത്. കുടുങ്ങിയ മൂന്നാമത്തെയാള്‍ക്കുളള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ആദ്യം പുറത്തെടുത്തത് രൂപേലിനെയാണ്.

ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. വര്‍ഷങ്ങളായി അതിഥി തൊഴിലാളികള്‍ക്ക് വാടകയ്ക്ക് കൊടുത്തിരിക്കുന്ന കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത്. പന്ത്രണ്ടോളം പേര്‍ താമസിച്ചിരുന്ന കെട്ടിടമാണ്. രാഹുല്‍, ആലിം എന്നിവരാണ് അപകടത്തില്‍പ്പെട്ട മറ്റ് രണ്ടുപേര്‍. ഫയര്‍ഫോഴ്സും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇടുങ്ങിയ സ്ഥലമാണ് എന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്.