*ദമാമിൽ മരിച്ച ഗൃഹനാഥന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു*
June 09, 2025
കിളിമാനൂർ: ഹൃദയാഘാതത്തെ തുടർന്ന് ദമാമിൽ മരിച്ച ഗൃഹനാഥന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
വാലഞ്ചേരി അയിരുമൂല അമ്മു നിവാസിൽ ഉദയകുമാർ (53) ആണ് ഈ മാസം രണ്ടിന് ദമാമിൽ വെച്ച് മരിച്ചത്. മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഭാര്യ: മഞ്ചുഷ. മകൾ: അമ്മു. സഞ്ചയനം ചൊവ്വ രാവിലെ 8 മണിക്ക്.