സംസ്ഥാനത്ത് ഇന്നലെ അർദ്ധരാത്രിമുതൽ ട്രോളിങ് നിരോധനം ആരംഭിച്ചു

സംസ്ഥാനത്ത് ഇന്നലെ അർദ്ധരാത്രിമുതൽ ട്രോളിങ് നിരോധനം ആരംഭിച്ചു

ജൂലൈ 31 വരെ 52 ദിവസത്തേക്ക് ആണ് ട്രോളിംഗ് നിരോധനം. 

വറുതി ഒഴിയുന്നൊരു കാലം കാത്തിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. 

പ്രതീക്ഷിച്ചതിനു മുന്നേ എത്തിയ കാലവർഷക്കലിയും കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകളും മത്സ്യ തൊഴിലാളികളെ കുറച്ചൊന്നുമല്ല വലച്ചത്. മത്സ്യ സമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനും ശാസ്ത്രീയ മത്സ്യ ബന്ധനം ഉറപ്പാക്കുന്നതിൻ്റെയും ഭാഗമായാണ് ട്രോളിങ് നടപ്പിലാക്കുന്നത്.