ക്ഷേത്രം കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതിയെ കടയ്ക്കാവൂർ പോലീസ് അറസ്‌റ്റുചെയ്തു

വക്കം :കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വക്കം വില്ലേജിൽ വക്കം ഓട്ടോ സ്റ്റാൻഡിനു സമീപം പുതുവിൽ തൊടി ശാസ്താക്ഷേത്രത്തിൽ 3/ 6/ 20025 തീയതി രാത്രി 8 മണിയോടുകൂടി ക്ഷേത്രത്തിലെ ശ്രീകോവിലിനു മുമ്പിൽ വച്ചിരുന്ന കാണിക്കപ്പെട്ടി കുത്തിപ്പൊളിച്ചും തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന USB യും അലമാരയിൽ സൂക്ഷിച്ചിരുന്ന പൈസയും എടുത്തുകൊണ്ടുപോയ പ്രതിയെ കടക്കാവൂർ പോലീസ് പിടികൂടി. 

ക്ഷേത്രത്തിൽ നിന്ന് 10000 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ട്. മണമ്പൂർ വില്ലേജിൽ പെരുംകുളം ദേശത്ത് മലവിള 
പൊയ്ക വീട്ടിൽ സജീവ് മകൻ അൽ അമീൻ വയസ്സ് 18 ആണ് കടക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 

വക്കത്തുള്ള മറ്റൊരു ക്ഷേത്രത്തിലും ഇതേദിവസം പ്രതി മോഷണം നടത്തിയിട്ടുണ്ട്. പ്രതി സമാനമായ രീതിയിൽ മറ്റ് മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരുന്നു.. കസ്റ്റഡിയിലെടുത്ത പ്രതിയിൽ നിന്നും നാണയങ്ങളും താക്കോൽ കൂട്ടങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു