ബൈക്കിൽ യാത്ര ചെയ്യുമ്പോൾ വഴിയിൽ കിടന്നു കിട്ടിയത് ആറു ലക്ഷം രൂപ ഉടമസ്ഥനെ ഏല്പിച്ചു കോട്ടയം വാകത്താനം നാലുക്കൽ സ്വദേശിയായ ബിനോയ് ജോൺ. ഒരു മരണവീട്ടിൽ പോയ ശേഷം തിരികെ ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്നു ബിനോയ്. അപ്പോഴാണ് തന്റെ ബൈക്കിന് മുന്നിലൂടെ പോയ കാറിന് മുകളിൽ ഒരു പൊതി ഇരിക്കുന്നത് ബിനോയ് കണ്ടു. ബിനോയ് ഹോൺ മുഴക്കി അവരെ അറിയിക്കാൻ ശ്രമിച്ചെങ്കിലും കാർ വേഗത്തിൽ പോവുകയായിരുന്നു. ഇതിനിടയിൽ ഒരു വളവ് വളയുന്നതിനിടെ ഈ പൊതി തെറിച്ചു ബിനോയിയുടെ മുന്നിലേക്ക് വീണു. ബിനോയ് പൊതിയുമായി പുറകെ പോയെങ്കിലും കൂടെ പിടിക്കാനായില്ല.ബിനോയ് തനിക്ക് ലഭിച്ച പൊതി തുറന്ന് നോക്കിയപ്പോൾ വലിയൊരു തുകയുണ്ട് എന്നു മനസ്സിലായി. ബിനോയ് ഉടൻ തന്നെ ഭാര്യയെ വിളിച്ചു കാര്യം പറഞ്ഞു. എത്രയും പെട്ടെന്ന് ഇത് എങ്ങനെയായാലും ഉടമസ്ഥന് കൊടുത്തിട്ടെ വീട്ടിലോട്ട് വരാവൂ എന്നായിരുന്നു ഭാര്യയുടെ മറുപടി. അല്ല വരല്ല എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ശരി എന്ന് പറഞ്ഞു ഫോൺ വെച്ചു. ബിനോയ് ഉടമസ്ഥനെ അന്വേഷിച്ചു രാത്രി 10 മണി വരെ നടന്നെങ്കിലും കണ്ടില്ല. അങ്ങനെയാണ് പോലീസ് സ്റ്റേഷനിൽ പോയി വിവരം അറിയിക്കുന്നത്. പിന്നീട് പാമ്പാടി പോലീസ് സ്റ്റേഷനിൽ കൈമാറിയ പോലീസ് ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിക്കുകയായിരുന്നു. പോലീസുകാരുടെയും എസ്ഐയുടെയും സാന്നിധ്യത്തിൽ ബിനോയ് തന്നെയാണ് പണം ഉടമസ്ഥന് കൈമാറിയത്. ബിനോയ് കാണിച്ച സത്യസന്ധതയ്ക്ക് പാമ്പാടി പോലീസിന്റെ ഒരു പ്രശംസ പത്രം ബിനോയ്ക്ക് ലഭിച്ചു.
ടൈൽ പണിക്കാരനായ ബിനോയിക്ക് സ്വന്തമായി ഒരു വീട് പോലും ഇല്ല. എന്നിട്ടുപോലും ഇത്രയും വലിയൊരു തുക കിട്ടിയിട്ടും അത് തിരികെ നൽകാൻ ബിനോയ് തയ്യാറായി. അതിനു ബിനോയിയുടെ മറുപടി ഇങ്ങനെ " നമുക്ക് സാമ്പത്തിക ബുദ്ധിമുട്ടൊക്കെ ഉണ്ട് എന്നും പറഞ്ഞ് നമ്മൾ ഇങ്ങനെ കള്ളത്തരം കാണിക്കേണ്ട ആവശ്യമില്ല, അങ്ങനെ പഠിച്ചിട്ടില്ല. നേരായിട്ട് വരുക ഉള്ള ചെയ്യുക. നമ്മുടെ പണം അല്ലാത്തത് നമുക്ക് ഒരിക്കലും വേണ്ട നമുക്ക് ദൈവം തരും എന്നുള്ള ഒറ്റ വിശ്വാസമുണ്ട് ഞാൻ ഒരു ദൈവവിശ്വാസിയാണ്!