ഒറ്റ ടിക്കറ്റെടുത്ത് ഒന്ന് രാജ്യം മുഴുവൻ ചുറ്റി വന്നാലോ?? എങ്ങനെയെന്നല്ലെ, ഇന്ത്യൻ റെയിൽവേയുടെ സർക്കുലർ ജേർണി ടിക്കറ്റിന് കാലവധി 56 ദിവസമാണ്..!

ഒറ്റ ടിക്കറ്റെടുത്ത് ഒന്ന് രാജ്യം മുഴുവൻ ചുറ്റി വന്നാലോ?? എങ്ങനെയെന്നല്ലെ, ഇന്ത്യൻ റെയിൽവേയുടെ സർക്കുലർ ജേർണി ടിക്കറ്റിന് കാലവധി 56 ദിവസമാണ്..! 

സാധരണയായി നിങ്ങൾ ഒരു ട്രെയിൻ ടിക്കറ്റ് എടുക്കുമ്ബോൾ ആ ടിക്കറ്റ് വച്ച് ഒരു വട്ടം മാത്രമേ നിങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കുകയുള്ളു. എന്നാൽ സർക്കുലർ ജേർണി ടിക്കറ്റ് എടുക്കുമ്ബോൾ നിങ്ങൾക്ക് 56 ദിവസം യാത്ര ചെയ്യാൻ കഴിയുമെന്നത് മാത്രമല്ല യാത്ര ചെലവ് കുറവാണെന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്... 

സർക്കുലർ ജേർണി ടിക്കറ്റ് ഒരു പ്രത്യേക ട്രെയിൻ ടിക്കറ്റാണ്. എസി ഉൾപ്പെടെ നിങ്ങൾക്ക് ഏത് ക്ലാസിലും ടിക്കറ്റെടുക്കാം. യാത്ര ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരേ സ്റ്റേഷനിലായിരിക്കണം.

ഇതിൽ പരമാവധി എട്ട് യാത്രകൾ

അനുവദനീയമാണ്. അതായാത് നിങ്ങളുടെ യാത്ര ആരംഭിച്ച് തിരികെയെത്തുന്നതിനിടയിൽ നിങ്ങൾ ഇറങ്ങുന്ന ‌സ്റ്റേഷനുകളുടെ എണ്ണം എട്ടിൽ കൂടാൻ പാടില്ല. ഉദാഹരണത്തിന്, കേരളത്തിൽ നിന്ന് യാത്ര തുടുങ്ങുകയാണെങ്കിൽ തിരുവനന്തപുരത്തു നിന്ന് ഹൈദരാബാദ്, ഡൽഹി, ബെംഗളൂരു എന്നിവടങ്ങളിലേക്കാണ് നിങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ തിരുവനന്തപുരത്തുനിന്ന് ഹൈദരാബാദിൽ വന്നിറങ്ങുക. അവിടെ കുറച്ച് ദിവസം ചെലവഴിച്ചതിന് ശേഷം അടുത്ത സ്ഥലത്തേക്ക് യാത്ര തുടങ്ങാം. ഇങ്ങനെ തിരികെ തിരുവനന്തപുരത്ത് എത്തുന്നതുവരെ നിങ്ങൾക്ക് പരമാവധി എട്ട് സ്‌റ്റേഷനുകളിൽ ഇറങ്ങാം. എവിടെയെല്ലാം ഇറങ്ങണം എന്ന് നിങ്ങൾ മുൻക്കൂട്ടി തീരുമാനിച്ചിരിക്കണം... 

ടിക്കറ്റിനായി സർക്കുലർ ജേർണി ടിക്കറ്റ്

അപേക്ഷ ഫോം പൂരിപ്പിച്ച് റെയിൽവേ ചീഫ്

ബുക്കിങ് സൂപ്പർവൈസർക്ക് സമർപ്പിക്കുക. നിങ്ങളുടെ ട്രെയിൻ യാത്രാ പദ്ധതിയെ അടിസ്ഥാനമാക്കി അവർ ടിക്കറ്റ് നിരക്ക് കണക്കാക്കുകയും സ്‌റ്റേഷൻ മാനേജരെ അറിയിക്കുകയും ചെയ്യും. ശേഷം യാത്ര തുടങ്ങുന്ന സ്റ്റേഷനിലെ ബുക്കിങ് ഓഫിസിൽ നിന്ന് ഒരു സർക്കുലർ ടിക്കറ്റ് വാങ്ങണം. അവിടെ നിങ്ങൾ എവിടെയൊക്കെയാണോ ഇറങ്ങാൻ

ഉദ്ദേശിക്കുന്നത് ആ സ്റ്റേഷനുകളും തെരഞ്ഞെടുക്കാം. ഇത്രയും കാര്യങ്ങൾ ചെയ്താൽ നിങ്ങൾക്ക് നിങ്ങളുടെ സർക്കുലർ ജേർണി ടിക്കറ്റ് ഉറപ്പാക്കാം. യാത്ര ദിവസം, കാലയളവ് എന്നിവയെല്ലാം കണക്കിലെടുത്താണ് ടിക്കറ്റ് വില

നിശ്ചയിക്കുക. കുറഞ്ഞത് 1000 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന മുതിർന്ന പൗരന്മാർക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് ലഭികും. പുരുഷൻമാർക്ക് 40% വും സ്ത്രീകൾക്ക് 50% വുമാണ് ഇളവ്. സാധാരണ ടിക്കറ്റിനേക്കാൾ കുറവാണ് ഇതിൻ്റെ വില. വിനോദയാത്രക്ക് പോകുന്നവർക്ക് ഈ ടിക്കറ്റ് വളരെ ഉപകാരപ്രദമാണ്.

#indianrailways #railway