ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ മൂവായിരം കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3395 പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തിലാണ് രോഗവ്യാപനം കൂടുതൽ. 1336 പേർക്ക് കേരളത്തിൽ രോഗം സ്ഥിരീകരിച്ചതായും ഒരു മരണം റിപ്പോർട്ട് ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡൽഹി, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഓരോ മരണം റിപ്പോർട്ട് ചെയ്തു. കേരളത്തിൽ 425 പേരുൾപ്പെടെ രാജ്യത്താകെ 1435 പേർ രോഗമുക്തി നേടുകയും ചെയ്തു.
മഹാരാഷ്ട്ര- 467, ഡൽഹി- 375, ഗുജറാത്ത്- 265, കർണാടക- 234, പശ്ചിമബംഗാൾ- 205, തമിഴ്നാട്- 185, ഉത്തർപ്രദേശ്- 117 - എന്നിങ്ങനെയാണ് മറ്റുസംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്ത കേസുകൾ.
ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7, എൻബി 1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരും ആശുപത്രികളിൽ പോകുന്നവരും മാസ്‌ക് നിർബന്ധമായും ധരിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.