അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം.242 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം വിമാനം തകർന്നുവീണു; അടിയന്തര സേവനങ്ങൾ സ്ഥലത്തേക്ക് പുറപ്പെട്ടു

  ഇന്ന് ഉച്ചയ്ക്ക് 1 30ന്  അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം ഒരു വിമാനം തകർന്നുവീണു, തകർന്ന ഭാഗങ്ങളിൽ നിന്ന് പുക ഉയരുന്നത് ദൃശ്യങ്ങളിൽ കാണാം. ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നും വിമാനം എയർ ഇന്ത്യ വിമാനമാണെന്നും റിപ്പോർട്ടുണ്ട്.

എന്നിരുന്നാലും, വിമാനം എയർ ഇന്ത്യയുടെതാണോ എന്നതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

അപകടത്തെത്തുടർന്ന് ഏഴ് ഫയർ എഞ്ചിനുകൾ ഉൾപ്പെടെ അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തി.

242 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് വിവരം.

ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനം തകർന്നു വീണു. പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടായതായി വിവരം. വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നു വീണത്. രക്ഷാപ്രവർത്തനം ആരംഭിച്ചു.യാത്രക്കാരുടെ വിവരങ്ങൾ തേടി പ്രധാനമന്ത്രിയുടെ ഓഫീസ്. ലണ്ടനിലേക്ക് പുറപ്പെടുകയായിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസാണ് തകർന്നത്. Boeing 787 എന്ന വിമാനമാണ് തകർന്നത്. അമിത് ഷാ ഗുജറാത് മുഖ്യമന്ത്രിയുമായി സംസാരിച്ചു, മേഘാനി നഗറിലെ ജനവാസ മേഖലയിലാണ് അപകടം നടന്നത്.അപകടത്തെത്തുടർന്ന് വിമാനത്താവളം അടച്ചു.