ആറ്റിങ്ങൽ : ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ കല്പകം 2025 എന്ന പ്രോഗ്രാം കല്പക വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് മേവർക്കൽ നാസറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ ജി ജി ഗിരി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് വോളണ്ടിയർ പ്രാർത്ഥന P സ്വാഗതം പറഞ്ഞു കരവാരം പഞ്ചായത്ത് മെമ്പർ എം കെ ജ്യോതി, പ്രിൻസിപ്പൽ ബിജു, പിടിഎ വൈസ് പ്രസിഡന്റ് സബീർഖാൻ എക്സിക്യൂട്ടീവ് അംഗം നിസാറുദ്ദീൻ വിഎച്ച്എസ്ഇ പ്രിൻസിപ്പൽ നിഷ ടീച്ചർ ഹൈസ്കൂൾ എച്ച് എം ദീപ്തി ടീച്ചർ ഹയർസെക്കൻഡറി സീനിയർ അധ്യാപകൻ ഷിബു എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷെർലി ടീച്ചർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി എൻഎസ്എസ് വോളണ്ടിയർ അനന്തു കൃതജ്ഞത പറഞ്ഞു.
തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു