പുതിയ പോലീസ് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ്; ഇന്ന് (20.06.2025) മുഖ്യമന്ത്രി നിര്‍വ്വഹിക്കും

പുതിയ പോലീസ് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ്; ഇന്ന് (20.06.2025) മുഖ്യമന്ത്രി നിര്‍വ്വഹിക്കും 

പോലീസിനു വേണ്ടി പുതുതായി വാങ്ങിയ 241 വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ഇന്ന് (ജൂണ്‍ 20) വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്തു എസ്.എ.പി ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

വിവിധ പോലീസ് സ്റ്റേഷനുകള്‍, കണ്‍ട്രോള്‍ റൂമുകള്‍, സ്പെഷ്യല്‍ യൂണിറ്റുകള്‍ എന്നിവയുടെ ആവശ്യത്തിനായി വാങ്ങിയ വാഹനങ്ങളാണ് ഫ്ളാഗ് ഓഫ് ചെയ്യപ്പെടുന്നത്. 

 ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എ.ഡി.ജി.പിമാര്‍, മറ്റു ഉന്നത പൊലീസുദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും.