കടക്കൽ മതിര തൊട്ടുമുക്ക് അഭിജിത്ത് ഭവനിൽ ഉണ്ണികൃഷ്ണൻ ദീപ ദമ്പതികളുടെ മകൻ അഭിജിത്താണ് (19) മരണപ്പെട്ടത്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നര മണിയോടുകൂടി കൂട്ടുകാരുമൊത്ത് കുമ്മിൾ ശിവപാർവ്വതി ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു അഭിജിത്ത്.
എന്നാൽ കുളിക്കുന്നതിനിടെ അഭിജിത്തിനെകാണാതാവുകയായിരുന്നു. സുഹൃത്തുക്കൾ ഒച്ച വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി ഫയർഫോഴ്സിനെ വിവരമറിയിപ്പിക്കുകയും കടക്കൽ നിന്നും ഫയർഫോഴ്സ് എത്തി അഭിജിത്തിനെ പുറത്തെടുത്തു.
അഭിജിത്തിനെ കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പ്ലസ് ടു കഴിഞ്ഞ് ഐടിഐക്ക് ചേരാനിരിക്കുകയായിരുന്നു അഭിജിത്ത്.
കുമ്മിളിലെ അക്ഷയ സെന്ററിൽ പോകുന്നതിനു വേണ്ടിയാണ് സുഹൃത്തുക്കളുമൊത്ത് അഭിജിത്ത് വീട്ടിൽ നിന്നും പോയത് അതിനുശേഷമാണ് ക്ഷേത്രക്കുളത്തിൽ കുളിക്കാനായി എത്തിയത്. കടക്കൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമെന്ന് പോലീസ് പറഞ്ഞു