ത്യാഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും ഓർമ പുതുക്കി ഇസ്ലാം മതവിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു.. മകൻ ഇസ്‌മയിലിനെ ബലിയർപ്പിക്കാൻ തയ്യാറായ ഇബ്രാഹിം നബിയുടെ ത്യാഗസ്‌മരണ പുതുക്കിയാണ് ബക്രീദ് അഘോഷിക്കുന്നത്.
ഹജ്ജ് കർമത്തിന്റെ പരിസമാപ്‌തി കൂടിയാണിത്. പതിവുപോലെ പള്ളികൾക്ക് പുറമേ പ്രത്യേകമായി തയ്യാറാക്കിയ ഈദ്‌ഗാഹുകളിൽ പെരുന്നാൾ നമസ്‌കാരം നടക്കും.
എല്ലാ പ്രിയപ്പെട്ടവർക്കും മീഡിയ 16 ന്യൂസിന്റെ ബലിപെരുന്നാൾ ആശംസകൾ