മണ്‍സൂണ്‍; 14 ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം

തിരുവനന്തപുരം: കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ മണ്‍സൂണ്‍ സമയപ്പട്ടിക ജൂണ്‍ 15ന് നിലവില്‍വരും. കേരളത്തില്‍നിന്ന് പുറപ്പെടുന്നവയടക്കം 14 ട്രെയിനുകളുടെ പുറപ്പെടല്‍ സമയത്തിലാണ് മാറ്റം. ഒക്ടോബര്‍ 20 വരെയാണ് ഈ സമയപ്പട്ടിക പ്രകാരം ട്രെയിനുകള്‍ ഓടുക.

(ട്രെയിനുകളും പുതിയ സമയക്രമവും ചുവടെ. ബ്രാക്കറ്റില്‍ നിലവിലെ സമയം)

22149 എറണാകുളം ജങ്ഷന്‍-പൂനെ സൂപ്പര്‍ഫാസ്റ്റ് – പുലര്‍ച്ചെ 2.15 (രാവിലെ 5.15)
22655 എറണാകുളം – ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ്- പുലര്‍ച്ചെ 2.15 (രാവിലെ 5.15)
12217 തിരുവനന്തപുരം നോര്‍ത്ത് യോഗ നഗരി ഋഷി കേഷ് സൂപ്പര്‍ഫാസ്റ്റ് പുലര്‍ച്ചെ 4.50 (രാവിലെ 9.10)
12483 തിരുവനന്തപുരം നോര്‍ത്ത് -അമൃതസര്‍ സൂപ്പര്‍ ഫാസ്റ്റ് -പുലര്‍ച്ചെ 4.50 (രാവിലെ 9.10)
19577 തിരുനെല്‍വേലി- ഹാപ്പ എക്‌സ്പ്രസ് പുലര്‍ച്ചെ 5.05 (രാവിലെ 8.00)
20923 തിരുനെല്‍വേലി -ഗാന്ധിധാം ഹംസഫര്‍ എക്‌സ്പ്രസ്- പുലര്‍ച്ചെ 5.05 (രാവിലെ 8.00)
12202 തിരുവനന്തപുരം നോര്‍ത്ത് -ലോകമാന്യതിലക് എക്‌സ്പ്രസ് -രാവിലെ 7.45 (രാവിലെ 9.10)
20931 തിരുവനന്തപുരം നോര്‍ത്ത്-ഇന്‍ഡോര്‍ സൂപ്പര്‍ ഫാസ്റ്റ്-രാവിലെ 9.10 (രാവിലെ 11.15)
20909 തിരുവനന്തപുരം നോര്‍ത്ത്-പോര്‍ബന്തര്‍ സൂപ്പര്‍ ഫാസ്റ്റ്- രാവിലെ 9.10, (രാവിലെ 11-15)
12617 എറണാകുളം ജങ്ഷന്‍-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗളാദീപ് എക്‌സ്പ്രസ്- രാവിലെ- 10. 30 (ഉച്ചക്ക് 1.25)
10216 എറണാകുളം ജങ്ഷന്‍-മഡ്ഗാവ് സൂപ്പര്‍ഫാസ്റ്റ് – ഉച്ചക്ക് 1.25 (രാവിലെ 10.40)
12431 തിരുവനന്തപുരം സെന്‍ട്രല്‍ -ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ്- ഉച്ചക്ക് 2.40 (രാത്രി 7.15)
12977 എറണാകുളം-അജ്മീര്‍ മരുസാഗര്‍ എക്‌സ്പ്രസ് വൈകീട്ട് 6.50 (രാത്രി 8.25)
22653 തിരുവനന്തപുരം സെന്‍ട്രല്‍ -ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് -വെള്ളിയാഴ്ച രാത്രി 10.00 (രാത്രി 12.50 ശനിയാഴ്ച)