കമ്പ്യൂട്ടര്‍ യുപിഎസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 110 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

തിരുവനന്തപുരത്ത് 110 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റായ കൊല്ലം സ്വദേശിയായ സില്‍വസ്റ്റര്‍ ആണ് പേട്ടയില്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്.

ട്രെയിനില്‍ വന്നിറങ്ങി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മറ്റൊരു വഴി പോകാന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്.

എംഡിഎംഎ കമ്പ്യൂട്ടര്‍ യുപിഎസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഇയാളില്‍ നിന്ന് ഗോള്‍ഡന്‍ ഷാംപെയിനും പിടികൂടി. പ്രതിയെ വഞ്ചിയൂര്‍ പൊലീസിന് കൈമാറി