തിരുവനന്തപുരത്ത് 10 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം പാറശ്ശാലയില്‍ ആന്ധ്രാ പ്രദേശില്‍ നിന്നും ബസില്‍ കടത്തിയ 10 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. നേമം സ്വദേശി വിഷ്ണു രാജ്, കരമന സ്വദേശി സനോജ് എന്നിവരാണ് പിടിയിലായത്.

ആന്ധ്രയില്‍ നിന്ന് ആദ്യം നാഗര്‍കോവിലേക്കെത്തിച്ച കഞ്ചാവ് പിന്നീട് തിരുവനന്തപുരത്തേക്ക് എത്തിക്കവെയാണ് പാറശ്ശാലയില്‍വെച്ച് പിടികൂടിയത്, പാറശ്ശാല പൊലീസും ഡാന്‍സാഫും നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്. പിടിയിലായ വിഷ്ണു രാജ ഒരു കൊലപാതക കേസില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു