ഓപറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടോ എന്ന ചോദ്യങ്ങല്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍, അതിന് കൃത്യമായ മറുപടി കേന്ദ്രസര്‍ക്കാരോ സേനയോ നല്‍കിയിരുന്നില്ല. അതിനിടെയാണ് സിംഗപ്പൂരില്‍വെച്ച് അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത്.” യുദ്ധവിമാനം വീണതിനെക്കുറിച്ചല്ല, എന്തുകൊണ്ട് തകര്‍ന്നുവെന്നതാണ് പ്രധാനം, തന്ത്രപരമായ തെറ്റുകള്‍ മനസ്സിലാക്കാനും അതിനുചിതമായ പരിഹാരം കണ്ട് തിരുത്താനും ഞങ്ങള്‍ക്ക് സാധിച്ചു”- അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-പാക് സംഘര്‍ഷത്തിന് ശേഷം ഇത് ആദ്യമായാണ് സേനക്കുണ്ടായ നഷ്ടത്തെക്കുറിച്ച് സംയുക്ത സൈനിക മേധാവി വെളിപ്പെടുത്തുന്നത്.