_കെഎസ്ഇബി പള്ളിക്കൽ സെക്ഷൻ പരിധിയിൽ ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയും പെട്ട് നിരവധി സ്ഥലങ്ങളിൽ മരങ്ങൾ ഒടിഞ്ഞ് പോസ്റ്റുകളും കമ്പികളും പൊട്ടി ഗുരുതരമായ അപകടാവസ്ഥ ഉണ്ടായ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി മുഴുവൻ സ്ഥലങ്ങളിലേക്കുമുള്ള വൈദ്യുതി ഡിസ്കണക്ട് ചെയ്തിരിക്കുകയാണ്. ഓരോ ട്രാൻസ്ഫോർമറിന് കീഴിലും പോസ്റ്റ് / കമ്പികൾ പൊട്ടിയത് ഉണ്ടോ എന്ന് പരിശോധിച്ച് സമയബന്ധിതമായി മാത്രമേ ലൈനുകൾ ചാർജ് ചെയ്യാൻ കഴിയുകയുള്ളൂ. ഉപഭോക്താക്കളുടെ പൂർണ്ണമായ സഹകരണം പ്രതീക്ഷിക്കുന്നു.
അസിസ്റ്റൻ്റ് എഞ്ചിനീയർ_