തിരുവനന്തപുരം :- ആർഎസ്പി കവടിയാർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറവൻകോണം വാർഡിൽ കുടുംബ സംഗമവും പഠനോപകരണ വിതരണവും നടത്തി.
കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആസന്നമായിട്ടും പദ്ധതി വിഹിതം ബഡ്ജറ്റിൽ വഹ യിരുത്തിയതു പോലും തിരുവനന്തപുരം നഗര സഭയ്ക്കു നൽകാതിരുന്നത് അനീതിയായി പോയി എന്നും സാമ്പത്തിക ഞെരുക്കം ധൂർത്തിന് കാരണമാകുന്നില്ലയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നഗരത്തിൽ വികസനം തടസ്സപ്പെട്ടിരിക്കുന്നത്
സർക്കാർ നയംമൂലം ആണെന്നും അദ്ദേഹം പറഞ്ഞു.
കൗൺസിലർ പി. ശ്യാംകുമാർ അധ്യക്ഷത വഹിച്ചു.
കെ.എസ്. സനൽ കുമാർ, ഇറവൂർ പ്രസന്നകുമാർ, പി. എസ്. പ്രസാദ്, സതി കുമാർ, ആർ. എസ്. മായ, തേക്കുംമുട് സുമേഷ് എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ മുതിർന്ന പൗരന്മാരെ ആദരിച്ചു.