ആറ്റിങ്ങൽ സബ്ജില്ലാ പ്രവേശനോത്സവം "ഒന്നിച്ച് ഒന്നായി ഒന്നാവാം " ആലംകോട് ഗവൺമെന്റ് എൽ പി എസിൽ 2025 ജൂൺ രണ്ട് രാവിലെ 10 ന്

*പ്രിയമുള്ളവരേ* 

 പുതിയ അധ്യായന വർഷത്തിന് നാം പ്രതീക്ഷകളോടെ തുടക്കമിടുകയാണ്. ആറ്റിങ്ങൽ സബ്ജില്ലാതല പ്രവേശനോത്സവ ഉദ്ഘാടന വേദിയാണ് നമ്മുടെ വിദ്യാലയം. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ വർഷമായി ആചരിക്കുന്ന അധ്യായന വർഷത്തിന് നമുക്ക് സന്തോഷത്തോടെ പങ്കാളികളാകാം. ബഹു.
 എം എൽ എ *ഒ.എസ്* *അംബിക* തിങ്കളാഴ്ച രാവിലെ 10 മണിക്ക് പ്രവേശനോത്സവ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. ' *ഒന്നിച്ച്* *ഒന്നായ്* *ഒന്നാവാം* ' പ്രവേശനോത്സവം ഗംഭീരമായി നടത്തുന്നതിന് സ്കൂൾ വികസന സമിതി, പി റ്റി എ,ഉൾപ്പെടെ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. നവാഗതരായ കുരുന്നുകളെ സ്വീകരിക്കാനും സമ്മാനങ്ങൾ നൽകാനും മധുരം നൽകാനും നമ്മൾ നേരത്തെ എത്തണം. നാടുണർത്തുന്ന പ്രവേശനോത്സവമായി ചടങ്ങുകൾ നടത്താൻ എവരുടേയും സാന്നിധ്യം ഹൃദയപൂർവ്വംസ്വാഗതം ചെയ്യുന്നു.

 *ഹെഡ്മിസ്ട്രസ്*