ചെന്നൈ സൂപ്പർ കിങ്സിന്റെ തട്ടകത്തിലാണ് സീസണിലെ ആദ്യ എൽ ക്ലാസിക്കോ. മാർച്ച് 23ന് ആണ് മത്സരം. സി,ഡി,ഇ ലോവറിലെ ടിക്കറ്റ് നിരക്ക് 1700 രൂപയാണ്. ഐജെകെ അപ്പറിലെ ടിക്കറ്റ് നിരക്ക് 2500 രൂപ. ഐജെകെ ലോവറിലെ ടിക്കറ്റ് നിരക്ക് 4000 രൂപ. സിഡിഇ അപ്പറിലെ ടിക്കറ്റ് നിരക്ക് 3500 രൂപ. കെഎംകെ ടെറസിലെ ഒരു ടിക്കറ്റിന് 7,500 രൂപയാണ് വില. എന്നാൽ ടിക്കറ്റ് പൊതുജനങ്ങൾക്ക് മുൻപിൽ വിൽപ്പനയ്ക്ക് വയ്ക്കില്ല.ആറാം ഐപിഎൽ കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പർ കിങ്സ് ഇറങ്ങുന്നത്. മാർച്ച് 23ലെ മത്സരം കഴിഞ്ഞാൽ മാർച്ച് 28ന് ആർസിബിക്ക് എതിരെയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ അടുത്ത മത്സരം. പിന്നാലെ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെയാണ് സിഎസ്കെ നേരിടുക. മാർച്ച് 30ന് ആണ് രാജസ്ഥാൻ റോയൽസിന് എതിരായ മത്സരം.ആരാധകർക്ക് വേണ്ടി സിഎസ്കെയും മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനും ചേർന്ന് ചെപ്പോക്കിലേക്ക് സൗജന്യമായി ബസ് സർവീസ് നടത്തുന്നുണ്ട്. മത്സരം കഴിഞ്ഞതിന് ശേഷവും ആരാധകരെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകാനും ബസുകൾ തയ്യാറായി നിൽക്കുന്നുണ്ടാവും.