ആറ്റിങ്ങൽ.ആലംകോട് തൊട്ടിക്കല്ല് ദാറുൽ ഇർഷാദ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിച്ചു വരുന്ന ദാറുൽ ഇർഷാദ് ഇസ്‌ലാമിക് അക്കാഡമിയിലെ ഈ വർഷത്തെ റമളാൻ പ്രാർത്ഥനാ സംഗമം 2025 മാർച്ച് 26 ബുധനാഴ്ച വൈകു. 4 മുതൽ ഇഫ്ത്താർ വിരുന്നോട് കൂടി നടത്തപ്പെടുകയാണ്. പ്രവാചക കുടുംബത്തിലെ അസ്സയ്യിദ് സ്വഫിയുല്ലാഹിൽ ആറ്റക്കോയ തങ്ങൾ ഫൈസി, മണ്ണാർക്കാട് പ്രാർത്ഥനയ്ക്കും യുവ മതപ്രഭാഷകൻ അൽഉസ്താദ് ഷംനാദ് നിസാമി, കൊല്ലം മുഖ്യപ്രഭാഷണത്തിനും നേതൃത്വം നൽകുന്നു. അസ്സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ, പട്ടാമ്പി പരിപാടി ഉദ്ഘാടനം ചെയ്യും. ഹാഫിള് ഷാഹിദ് മന്നാനി അദ്ധ്യക്ഷത വഹിക്കും. തൊളിക്കോട് സിദീഖ് മന്നാനി സ്വാഗതം ആശംസിക്കും. പ്രമുഖ പണ്ഡിതന്മാരും സാദാത്തീങ്ങളും ഉൾപ്പെടെ വലിയൊരു നിര സന്നിഹിതരായിരിക്കും. പരിപാടിയോടനുബന്ധിച്ച് റമളാൻ റിലീഫ് വിതരണവും നോമ്പ് തുറക്കുന്നതിനുള്ള ഇഫ്ത്താർ കിറ്റ് വിതരണവും ഉണ്ടായിരിക്കുന്നതാണ്.