വനിത ലോകകപ്പ് ക്രിക്കറ്റ് തിരുവനന്തപുരത്തും? വേദിയായി കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിനെ പരിഗണിക്കുന്നു

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വനിത ഏകദിന ലോകകപ്പില്‍ വേദിയായി തിരുവനന്തപുരവും പരിഗണനയില്‍. അഞ്ച് വേദികളിലൊന്നായാണ് തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തെ പരിഗണിക്കുന്നത്. അഞ്ച് മത്സരങ്ങളെങ്കിലും കേരളത്തില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കേരള ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കിക്കഴിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. ആകെ എട്ട് ടീമുകളുള്ള ഈ ടൂര്‍ണമെന്റിലെ ഒരു പൂളിലെ മുഴുവന്‍ മത്സരങ്ങള്‍ തിരുവനന്തപുരത്ത് നടക്കുമെന്നാണ് വിവരം. ഈ സമയത്ത് കേരളത്തില്‍ മഴയില്ല എന്നതുള്‍പ്പടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചു എന്നാണറിവ്.

ഇന്‍ഡോര്‍, വിശാഖപട്ടണം, ഗുവാഹത്തി, മുള്ളന്നൂര്‍ എന്നിവയാണ് മറ്റ് വേദികള്‍. സെപ്റ്റംബറിലാണ് ടൂര്‍ണമെന്റിന് തുടക്കമാവുക.2023ലെ പുരുഷ ഏകദിന ലോകകപ്പ് സമയത്ത് പരിശീലന മത്സരങ്ങള്‍ക്ക് തിരുവന്തപുരം വേദിയായിട്ടുണ്ട്.