ചടയമംഗലം കലയം സുധീഷ് ഭവനിൽ 35 വയസ്സുള്ള സുധീഷ് ആണ് മരണപ്പെട്ടത്.
ചടയമംഗലത്തെ ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായിഉണ്ടായ വാക്ക് തർക്കത്തിനിടെയാണ് കുത്തേറ്റത്.
സെക്യൂരിറ്റി ജീവനക്കാരനെ ചടമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു
മൃതദേഹം കടയ്ക്കൽ ഗവൺമെന്റ് ആശുപത്രിയിൽ
ചടയമംഗലത്തെ സിഐടിയു തൊഴിലാളിയെ ബാർ സെക്യൂരിറ്റി കുത്തിക്കൊന്നു. ചടയമംഗലം കെഎസ്ആർടിസി സ്റ്റാൻഡ് സമീപം പ്രവർത്തിക്കുന്ന ബാറിലെ സെക്യൂരിറ്റി ആണ് ചടയമംഗലത്തെ സിഐടിയു തൊഴിലാളിയും കലയം പാട്ടം സ്വദേശിയുമായ സുധീഷ്{ 35) കുത്തി കൊലപ്പെടുത്തിയത് . ബാറിലെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. സുധീഷിന് ഒപ്പം ഉണ്ടായിരുന്ന ഇടുക്കി പറ സ്വദേശി ഷിനുവിനെ ഗുരുതരമായി കുത്തേറ്റ നിലയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിലെ പ്രതി ബാർ ജീവനക്കാരൻ കുണ്ട റ ജിബിനെ ചടയമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവം സിപിഎം സിഐടി തൊഴിലാളികൾ ബാറന് തടിച്ചുകൂടിയിരിക്കുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് ചടയമംഗലത്ത് പോലീസ് സംഘം ബാറിനു മുന്നിൽ നിലയുറപ്പിച്ചിട്ടുണ്ട്.