ആശാവർക്കർമാരെ അപമാനിച്ചതിൽ പ്രതിഷേധിച്ച് അഴൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധേ സത്യാഗ്രഹം നടത്തി

അതിജീവനത്തിനായി സമരം ചെയ്യുന്ന ആശാ വർക്കർമാരെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന 
അഴൂർ പഞ്ചായത്ത് ഭരണ സമിതിക്കും, 
ആരോഗ്യ വകുപ്പ് ജീവനക്കാർക്കുമെതിരെ 
അഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ സത്യാഗ്രഹത്തിൽ പ്രതിഷേധമിരമ്പി.
ആശുപത്രിക്ക് മുന്നിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ നൂറോളം കോൺഗ്രസ് നേതാക്കളും, പ്രവർത്തകരും സത്യാഗ്രഹമിരുന്നു. കോൺഗ്രസ് അഴൂർ പെരുങ്ങുഴി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.എസ് അജിത്ത് കുമാർ ഉദ്ഘാടനം നിർവ്വഹിച്ച സമരത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് അഡ്വ.എച്ച്.പി ഹാരിസൻ,
കഠിനംകുളം ജോയ്, ബി. മനോഹരൻ, കെ. ഓമന, നെസിയാ സുധീർ, മാടൻവിള നൗഷാദ്, പുതുക്കരി പ്രസന്നൻ, എസ്.ജി അനിൽ കുമാർ, പ്രവീണ കുമാരി, ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു.