വർഷങ്ങളായി അഞ്ചൽ കോളേജ് ജംഗ്ഷനിൽ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തിവരുകയാണ്.
ഫോട്ടോസ്റ്റാറ്റ് എടുക്കാൻ വന്ന 14 വയസ്സുകാരിയെ ഇയാൾ കടയ്ക്കുള്ളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമികയും കുട്ടി ഈ സമയം സുരേഷിനെ തട്ടിമാറ്റി കരഞ്ഞുകൊണ്ട് സ്ഥാപനത്തിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതരെ കുട്ടി വിവരം അറിയിച്ചതിനെ തുടർന്ന് സ്കൂൾ അധികൃതർ അഞ്ചൽ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും പിന്നീട് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ വകുപ്പ് രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.