ഐപിഎൽ എൽ ക്ലാസിക്കോ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്.

ഐപിഎൽ എൽ ക്ലാസിക്കോ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്. മുംബൈയുടെ 155 റൺസ് ടോട്ടൽ 5 പന്ത് ബാക്കി നിൽക്കെ ചെന്നൈ മറികടന്നു. ചെന്നൈയ്ക്ക് വേണ്ടി റിതുരാജും രചിൻ രവീന്ദ്രയും അർധ സെഞ്ച്വറി നേടി. രചിൻ 65 റൺസെടുത്തപ്പോൾ റിതുരാജ് 53 റൺസ് നേടി.

നേരത്തെ ചെപ്പോക്കിൽ ബോളർമാർ മികച്ചുപന്തെറിഞ്ഞപ്പോൾ മുംബൈ 155 റൺസിലൊതുങ്ങി. സൂര്യ കുമാർ 29 റൺസെടുത്തും തിലക് വർമ 31 റൺസെടുത്തും പുറത്തായി. ദീപക് ചഹാർ 28 റൺസെടുത്ത് പുറത്താകാതെയിരുന്നു. രോഹിത് ശർമയടക്കം മറ്റ് ബാറ്റർമാർക്ക് തിളങ്ങാൻ കഴിഞ്ഞില്ല. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദ് നാല് വിക്കറ്റ് നേടി.മുംബൈയ്ക്ക് വേണ്ടി മലയാളി താരം വിഘ്‌നേഷ് പുത്തൂർ മികച്ച പ്രകടനം നടത്തി. . നാലോവർ എറിഞ്ഞ താരം 32 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി. റിതുരാജ്, ശിവം ദുബൈ, ദീപക് ഹൂഡ എന്നീ വമ്പന്മാരുടെ വിക്കറ്റുകളാണ് താരം നേടിയത്.