നിലവിലുള്ള ആധാർ അധിഷ്ഠിത അറ്റൻഡൻസ് പഞ്ചിംഗ് മെഷീനുകൾ അപ്ഗ്രേഡ് ചെയ്യുന്നതിനും സുഗമമായ പഞ്ചിങ് സംവിധാനം ഉറപ്പാക്കുന്നതിനുമായി ഫേസ് റെക്കഗ്നിഷൻ മൊബൈൽ ആപ്ലിക്കേഷൻ മുഖേന പഞ്ചിംഗ് രേഖപ്പെടുത്തുന്ന സംവിധാനം സംസ്ഥാനത്തുടനീളമുളള കെഎസ്ആർടിസി യൂണിറ്റുകളിലും വർക്ക് ഷോപ്പുകളിലും നടപ്പിലാക്കി.
ഫേസ് റെക്കഗ്നിഷൻ മൊബൈൽ പഞ്ചിംഗ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും ജീവനക്കാർക്കുള്ള നിർദ്ദേശങ്ങളെക്കുറിച്ചും സാങ്കേതിക സഹായങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ കെഎസ്ആർടിസി എല്ലാ യൂണിറ്റുകൾക്കും നൽകിയിട്ടുണ്ട്.
ആപ്പുകൾ Play Store (AdhaarFaceRD) ലും app store(AadhaarBas) ലും ലഭ്യമാണ്.
#k