അഞ്ചുതെങ്ങ് വഴി തിരുവനന്തപുരം മെഡിക്കൽ കോളേജ് – കായംകുളം ഫാസ്റ്റ് പാസ്ഞ്ചർ സർവ്വീസ് ആരംഭിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് – അഞ്ചുതെങ്ങ് – കായംകുളം സർവ്വീസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സി. കൊല്ലം ഡിപ്പോയാണ് പുതിയ ഫാസ്റ്റ് പാസ്സഞ്ചർ സർവ്വീസ് ഓപ്പറേറ്റ് ചെയ്യുന്നത്.

ഷെഡ്യൂൾ പ്രകാരം രാവിലെ 9:10 ന് തിരുവനന്തപുരത്ത്‌ നിന്നും സർവ്വീസ് ആരംഭിക്കുന്ന സർവ്വീസ് കായംകുളം വരെയും, പിന്നീട് കായംകുളത്ത് നിന്ന് 1:45 ന് സർവ്വീസ് ആരംഭിച്ച് തിരുവനന്തപുരത്തേക്കും അവിടെനിന്ന് തിരിച്ച് 6:10 ന് തിരുവനന്തപുരത്ത്‌ നിന്ന് ആരംഭിച്ച് കൊല്ലം വരെയുമാണ് റൂട്ട് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

എന്നാൽ നിലവിൽ വലിയ കൊട്ടിഘോഷങ്ങളൊന്നുമില്ലാതെ സർവ്വീസ് ആരംഭിച്ച് രണ്ടോളം ദിവസങ്ങൾ കഴിഞ്ഞിട്ടും, കൃത്യ സമയം പാലിയ്ക്കാൻ കഴിയാതെപോയതും, പുതിയ സർവ്വീസ് ആരംഭിച്ച വിവരവും സമയ ക്രമങ്ങളും ബസ് കടന്നുപോകുന്ന സ്ഥലങ്ങളിലെ യാത്രക്കാരെ അറിയിക്കാൻ കഴിയാത്തതും ഈ സർവ്വീസ് ഫലപ്രാപ്തിയിലെത്തിക്കാൻ കഴിയാത്ത അവസ്ഥയാണെന്നാണ് സൂചന. ഷെഡ്യൂൾ പ്രകാരം സ്റ്റാർട്ടിങ് പോയിന്റ്കളിൽ നിന്ന് യാത്ര തുടങ്ങാൻ കഴിയാത്തതാണ് ഇതിനു കാരണം.