ചിറയിൻകീഴിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചിറയിൻകീഴ് : പ്ലസ് വൺ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറയിൻകീഴ് കൈലാത്ത്കോണം സ്നേഹ സാന്ദ്രത്തിൽ സ്നേഹ സുനിയാണ് മരിച്ചത്. ഒരു സ്പോർട്സ് താരം കൂടിയായ സ്നേഹ ചിറയിൻകീഴ് ശ്രീ ശാരദവിലാസം സ്കൂളിലെ വിദ്യാർഥിനിയാണ്. അച്ഛൻ സുനി (പരേതൻ), അമ്മ: സുകന്യ, മംഗലപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് മേൽനടപടികൾ സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.