തിരുവനന്തപുരം നെടുമങ്ങാട് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: നെടുമങ്ങാട് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്.
നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് കുട്ടികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.