ടോസ് നേടി ബൗളിങ് തിരഞ്ഞെടുക്കുയായിരുന്നു ആർസിബി. കൊൽക്കത്തയ്ക്ക് വേണ്ടി നായകൻ അജിങ്ക്യാ രഹാനെ അർധ സെഞ്ച്വറി സ്വന്തമാക്കി. 31 പന്തുകളിൽ 6 ബൌണ്ടറികളും 4 സിക്സറുകളും സഹിതം രഹാനെ 54 റൺസ് നേടിയാണ് പുറത്തായത്.നരെയ്ൻ 26 പന്തിൽ 44 റൺസ് നേടി. എന്നാൽ തുടർന്ന് വന്നവർക്ക് മികച്ച സംഭാവനകൾ നൽകാനായില്ല. അംഗ്രിഷ് രഘുവംശി (30) അവസാന ഓവറുകളിൽ പിടിച്ചുനിന്നതോടെയാണ് കൊൽക്കത്തയുടെ സ്കോർ 170 കടന്നത്. ആർസിബിയ്ക്ക് വേണ്ടി ക്രുനാൽ പാണ്ഡ്യ 4 ഓവറിൽ 29 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. ജോഷ് ഹേസൽവുഡ് രണ്ടും റാഷിക് സലാം, സുയാഷ് ശർമ്മ, യാഷ് ദയാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.