കടപ്പുറത്ത് വെച്ചായിരുന്നു സംഭവം. ശരീരത്തിലേറ്റ പരുക്ക് സൂര്യാഘാതം മൂലമാണെന്ന് ജില്ലാ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.അതിനിടെ, സംസ്ഥാനത്തെ യുവി ഇന്‍ഡക്‌സ് അപകടതോതില്‍ ആണെന്ന് മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ റെഡ് ലെവല്‍ ആണ് നിലവിലുള്ളത്. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യുവി ഇന്‍ഡക്‌സ് റെഡ് ലെവലില്‍ ഉള്ളത്. ഈ ജില്ലകളില്‍ ആള്‍ട്രാ വയലറ്റ് സൂചിക പതിനൊന്നിലാണ്.
കൊല്ലം, കോട്ടയം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യുവി ഇന്‍ഡക്‌സ് 6 മുതല്‍ ഏഴ് വരെയുള്ള തോതിലായതിനാല്‍ യെല്ലോ അലെര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കാസര്‍ഗോഡ് ജില്ലകളില്‍ യുവി ഇന്‍ഡക്‌സ് അഞ്ചും അതില്‍ താഴെയുമാണ്. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്.