ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങില്‍ അതിവേഗം കുതിച്ച ഇന്ത്യയ്ക്ക് പക്ഷേ സ്പിന്നര്‍മാര്‍ വന്നതോടെ പ്രതിസന്ധി നേരിട്ടു. രോഹിതും വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും തുടരെ മടങ്ങിയെങ്കിലും ശ്രേയസ് അയ്യര്‍- അക്‌സര്‍ പട്ടേല്‍ കൂട്ടുകെട്ട് കരുത്ത് പകരുകയായിരുന്നു. അര്‍ധ സെഞ്ചുറിക്കരികെ ശ്രേയസ് മടങ്ങിയപ്പോള്‍ പട്ടേലിന് കൂട്ടായി കെ എല്‍ രാഹുല്‍ എത്തി. പട്ടേല്‍ മടങ്ങിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയായി തുറുപ്പുചീട്ട്.83 ബോളില്‍ 76 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. അതേസമയം, ഇന്ത്യയുടെ വലിയ പ്രതീക്ഷയായിരുന്ന വിരാട് കോലി വന്നതുപോലെ മടങ്ങി. രണ്ട് ബോളില്‍ ഒരു റണ്‍സെടുത്ത് ബ്രേസ്വെല്ലിന്റെ ബോളില്‍ എല്‍ ബിയില്‍ കുടുങ്ങുകയായിരുന്നു അദ്ദേഹം. 50 ബോളില്‍ 31 റണ്‍സെടുത്ത് ശുഭ്മാന്‍ ഗില്ലും പവലിയനില്‍ എത്തി. ശ്രേയസ് 48ഉം ഗില്‍ 31ഉം അക്‌സര്‍ പട്ടേല്‍ 29ഉം റണ്‍സെടുത്തു. കെ എല്‍ രാഹുലും ഉം ഹര്‍ദിക് പാണ്ഡ്യ 18ഉം രവീന്ദ്ര ജഡേജ ഒമ്പത് റണ്‍സ് നേടി. കിവീസിന്റെ മിച്ചല്‍ സാന്റ്‌നര്‍, മൈക്കല്‍ ബ്രേസ് വെല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. രചിന്‍ രവീന്ദ്ര, കെയ്ൽ ജാമീസൺ എന്നിവർ ഒരു വിക്കറ്റ് വീഴ്ത്തി.
പേസര്‍മാരെ കണക്കിന് ശിക്ഷിച്ച ഇന്ത്യന്‍ ബാറ്റിങ് നിരക്ക് പക്ഷേ സ്പിന്നര്‍മാരെ ആ നിലയ്ക്ക് എടുക്കാനാകുന്നില്ല. കിവീസും ഇങ്ങനെയായിരുന്നു. സ്പിന്നിനെ പിന്തുണക്കുന്ന പിച്ചാണ് ഫൈനലിന് ഒരുക്കിയത്. സ്പിന്‍ വജ്രായുധമാക്കിയ ഇന്ത്യ, ന്യൂസിലന്‍ഡിനെ 251 റണ്‍സില്‍ ഒതുക്കുകയായിരുന്നു. ന്യൂസിലന്‍ഡിന്റെ നിര്‍ണായക മുന്‍നിര വിക്കറ്റുകള്‍ സ്പിന്നര്‍മാരാണ് കടപുഴക്കിയത്. അതേസമയം, ഡാരില്‍ മിച്ചലിന്റെയും (101 ബോളില്‍ 63) മൈക്കല്‍ ബ്രേസ്വെലിന്റെയും (40 ബോളില്‍ 53*) അര്‍ധ സെഞ്ചുറികള്‍ ആണ് കിവികളുടെ രക്ഷയ്ക്ക് എത്തിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു ന്യൂസിലന്‍ഡ്. സ്‌കോര്‍ ബോര്‍ഡ് 57ല്‍ നില്‍ക്കെയാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 15 റണ്‍സെടുത്ത വില്‍ യംഗ് പുറത്താകുകയായിരുന്നു. യംഗിനെയും 52 ബോളില്‍ 34 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സിനെയും വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. 29 പന്തില്‍ 37 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയുടെയും 14 പന്തില്‍ 11 റണ്‍സെടുത്ത കെയിന്‍ വില്യംസണിന്റെയും വിക്കറ്റുകള്‍ കുല്‍ദീപ് യാദവ് എടുത്തു. 30 ബോളില്‍ 14 റണ്‍സെടുത്ത ടോം ലഥമിന്റെ വിക്കറ്റ് രവീന്ദ്ര ജഡേജയും പിഴുതു. മുഹമ്മദ് ഷമിക്ക് ഒരു വിക്കറ്റുണ്ട്.