റെക്കോര്‍ഡിട്ട സ്വര്‍ണവില ഇനി താഴോട്ട്

ഇക്കഴിഞ്ഞ വെള്ളിയാഴ്ച സര്‍വ്വകാല റെക്കോര്‍ഡിലേക്ക് എത്തിയിരുന്ന സ്വര്‍ണവില ഇനി താഴോട്ട്. ശനിയാഴ്ചയും ഇന്നുമായി 80 രൂപ വീതമാണ് പവന് കുറഞ്ഞത്. ഞായറാഴ്ച വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.

ഇതോടെ ഇന്ന് പവന് 65,680 രൂപയും ഗ്രാമിന് 8,210 രൂപയുമായി. ശനിയാഴ്ച അന്താരാഷ്ട്ര സ്വര്‍ണ വില ട്രായ് ഔണ്‍സിന് 3000 ഡോളര്‍ എത്തിയിരുന്നു.

18 കാരറ്റ് സ്വര്‍ണവില 6760 രൂപയായി. ഗ്രാമിന് 110 രൂപയാണ് വെള്ളി വില.

 

സര്‍വകാല റെക്കോഡ് സൃഷ്ടിച്ച് വെള്ളിയാഴ്ച ഗ്രാമിന് 110 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. 8,230 രൂപയായിരുന്നു ഗ്രാം വില. പവന് 880 രൂപ കൂടി 65,840 രൂപയായിരുന്നു അന്നത്തെയും ഇതുവരത്തെയും ചരിത്ര വില. ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 71,500 രൂപയോളം നല്‍കേണ്ടിവരും.