വർക്കല: ഇടവയിൽ നിന്നും പൊലീസ് ചന്ദനത്തടികൾ പിടികൂടി., ഒരാൾ അറസ്റ്റിൽ

വർക്കല: ഇടവയിൽ നിന്നും പൊലീസ് ചന്ദനത്തടികൾ പിടികൂടി. ഇടവയിലെ ആൾത്താമസമില്ലാത്ത വീട്ടിൽ നിന്നാണ് ലക്ഷങ്ങൾ വില വരുന്ന ചന്ദനം പിടികൂടിയത്. തടികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒറ്റപ്പാലം ചെര്‍പ്പുളശേരി സ്വദേശി മുഹമ്മദ് അലി (37) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.ഇടവയിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പൊലീസ് ചന്ദനത്തടികള്‍ കണ്ടെത്തുന്നത്. വീടിന്‍റെ രഹസ്യ അറയില്‍ ചാക്കുകളില്‍ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു ചന്ദനത്തടികള്‍. 10 ചാക്കുകളിലായി ലക്ഷങ്ങള്‍ വിലവരുന്ന ചന്ദനത്തടികള്‍ ഉണ്ടായിരുന്നു. പ്രതിയെ പാലോട് വനം വകുപ്പ് ചോദ്യം ചെയ്തു.