എമിഗ്രേഷന്‍ വിഭാഗത്തിലെ ഐ ബി ഉദ്യോഗസ്ഥ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടത് തിരുവനന്തപുരം ചാക്കയിൽ
March 24, 2025
തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഇന്റലിജൻസ് ബ്യൂറോ (ഐ ബി) ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട സ്വദേശി മേഘ ആണ് മരിച്ചത്. 24 വയസ് ആയിരുന്നു.
തിരുവനന്തപുരം ചാക്ക റെയില്‍വേ ട്രാക്കില്‍ ആണ് രാവിലെ മേഘയുടെ മൃതദേഹം കണ്ടെത്തിയിത്. ജോലി കഴിഞ്ഞ് ഇന്ന് രാവിലെ വിമാനത്താളത്തില്‍ നിന്നും മടങ്ങിയതായിരുന്നു. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല.