കെഎസ്ആർടിസി കിളിമാനൂർ ഡിപ്പോയിലെ ബസ്സ് യാർഡ് - ബസ്സ് പാർക്കിംഗ് റൂഫ് നിർമ്മാണോദ്ഘാടനവും പൂർത്തീകരിച്ച ടോയ്ലറ്റ് കോംപ്ലക്സ് ഉദ്ഘാടനവും നടന്നു

കെഎസ്ആർടിസി കിളിമാനൂർ ഡിപ്പോയിലെ ബസ്സ് യാർഡ് - ബസ്സ് പാർക്കിംഗ് റൂഫ് നിർമ്മാണോദ്ഘാടനവും പൂർത്തീകരിച്ച ടോയ്ലറ്റ് കോംപ്ലക്സ് ഉദ്ഘാടനവും നടന്നു

  1 കോടി രൂപ വിനിയോഗിച്ച് കെഎസ്ആർടിസി കിളിമാനൂർ ഡിപ്പോയിൽ ആധുനിക നിലവാരത്തിൽ ബസ്സ് യാർഡും യാത്രക്കാർക്ക് മഴയും വെയിലും ഏൽക്കാതെ ബസ് കാത്ത് നിൽക്കുന്നതിനായി ബസ്സ് പാർക്കിംഗ് റൂഫും നിർമ്മിക്കുന്നതിൻ്റെ നിർമ്മാണോദ്ഘാടനവും കിളിമാനൂർ യൂണിറ്റിൽ പൂർത്തീകരിച്ച ടോയിലറ്റ് കോംപ്ലക്‌സിന്റെ ഉദ്ഘാടനവും 2025 മാർച്ച് 15, രാവിലെ 9.30ന് ആറ്റിങ്ങൽ എം.എൽ.എ ശ്രീമതി. ഒ.എസ്.അംബിക നിർവ്വഹിച്ചു. 

കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എൻ.സലിൽ അദ്ധ്യക്ഷത വഹിച്ചു.

പ്രസ്തുത ചടങ്ങിൽ തൃതല പഞ്ചായത്ത് അംഗങ്ങളും രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ള മറ്റ് പ്രമുഖ വ്യക്തികളും കെഎസ്ആർടിസി ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.