കടയ്ക്കാവൂർ-ആലംകോട് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കടയ്ക്കാവൂർ-മീരാൻകടവ് ഭാഗത്തെ നിറുത്തിവച്ചിരുന്ന റോഡുപണി പുനഃരാരംഭിച്ചു

കടയ്ക്കാവൂർ: കടയ്ക്കാവൂർ-ആലംകോട് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കടയ്ക്കാവൂർ-മീരാൻകടവ് ഭാഗത്തെ നിറുത്തിവച്ചിരുന്ന റോഡുപണി പുനഃരാരംഭിച്ചു.റോഡുപണി ഉപേക്ഷിച്ചതിനെ തുടർന്ന് അഞ്ചുതെങ്ങ് സ്വദേശിയും ജനകീയ സംരക്ഷണ സമിതി ജോയിന്റ് കൺവീനറുമായ ജിയോ ഫെർണാണ്ടസ് മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ പൊതുമരാമത്ത് ചീഫ് എൻജിനീയറോട് കഴിഞ്ഞദിവസം റിപ്പോർട്ട്‌ ആവശ്യപ്പെട്ടു. തുടർന്നാണ് റോഡുപണി ആരംഭിച്ചത്.നടപ്പാത കൈയേറി റോഡ് നിർമ്മിച്ചതും അശാസ്ത്രീയവും മാനദണ്ഡങ്ങൾ പാലിക്കാതെയുമുള്ള നിർമ്മാണത്തിനെതിരെ കമ്മീഷന്റെ ഹിയറിംഗിൽ തുടർനടപടികൾ ആവശ്യപ്പെടുമെന്ന് പരാതിക്കാരൻ പറഞ്ഞു.