ആശമാരുടെ രാപ്പകല്‍ സമരം ഇന്ന് 38ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരത്തിന്റെ മൂന്നാം ഘട്ടമായി നാളെനിരാഹാരസമരം ആരംഭിക്കുമെന്നും ആശമാര്‍ അറിയിച്ചിരുന്നു. ആദ്യ ദിവസം സമരവേദിയില്‍ 3 ആശമാര്‍ നിരാഹാരമിരിക്കാനായിരുന്നു തീരുമാനം.അതിനിടെ ഓണറേറിയത്തിന്റെ മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി ആശമാര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇന്‍സെന്റീവ് കുറഞ്ഞാല്‍ ഹോണറേറിയം പകുതിയായി കുറയും. ഈ വിചിത്ര ഉത്തരവ് പിന്‍വലിക്കണമെന്നും കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നുണ്ട്