ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച വയോജന ക്ലബുകളുടെ ബ്ലോക്ക്തല ഉദ്‌ഘാടനവും വയോജന സംഗമവും കവി മുരുകൻ കാട്ടാക്കട നിർവഹിച്ചു.

വയോജന ക്ലബുകളുടെ ബ്ലോക്ക്തല ഉദ്‌ഘാടനവും വയോജന സംഗമവും കവി മുരുകൻ കാട്ടാക്കട നിർവഹിച്ചു

മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച വയോജന ക്ലബുകളുടെ ബ്ലോക്ക്തല ഉദ്‌ഘാടനവും വയോജന സംഗമവും കവി മുരുകൻ കാട്ടാക്കട നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡന്റ് പി.സി.ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ്‌ലാൽ,പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ലൈജു,ആർ.രജിത,ചിറയിൻകീഴ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സരിത,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കവിത സന്തോഷ്,പി.മണികണ്ഠൻ,ജോസഫിൻ മാർട്ടിൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.മോഹനൻ,പി.കരുണാകരൻ നായർ,ജി.ശ്രീകല,രാധിക പ്രദീപ്,ജയശ്രീരാമൻ,പി.അജിത,എ.എസ്.ശ്രീകണ്ഠൻ,ബി.ഡി.ഒ ഒ.എസ്.സ്റ്റാർലി,പഞ്ചായത്ത് മെമ്പർ പി.പവനചന്ദ്രൻ,സിജി മജീദ് തുടങ്ങിയവർ പങ്കെടുത്തു.വയോജനങ്ങളും ആയുർവേദത്തിന്റെ പ്രാധാന്യവും,വയോജനങ്ങളും മാനസിക ആരോഗ്യവും എന്നീ വിഷയങ്ങളിൽ നടന്ന സെമിനാറുകൾക്ക് ഡോ.ബീന,ഡോ.ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.