തിരുവനന്തപുരത്ത് ട്രെയിൻ തട്ടി യുവതി മരിച്ചു; ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം: തലസ്ഥാനത്ത് ട്രെയിൻ തട്ടി യുവതി മരിച്ചു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. പത്തനംതിട്ട സ്വദേശി മേഘയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)